---
title: "സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി ;  ഇന്ധനവിലയും, മദ്യവിലയും, മോട്ടോർ വാഹന നികുതിയും വർധിപ്പിക്കും "
english_title: "2000 crores to control price rise in the state;Fuel price, liquor price and motor vehicle tax will be increased"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94306/2000-crores-to-control-price-rise-in-the-state Fuel price, liquor price and motor vehicle tax will be increased"
published_at: "2023-02-03T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcb70bca6c3_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി ;  ഇന്ധനവിലയും, മദ്യവിലയും, മോട്ടോർ വാഹന നികുതിയും വർധിപ്പിക്കും 

> **Lead Summary:** **കണ്ണൂർ**:ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റ നോട്ടത്തിൽ. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി, സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി, വിഴിഞ്ഞം വ്യവസായി ഇടനാഴിക്കായി 1000 കോടി. 

## Article Content

**കണ്ണൂർ**:ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റ നോട്ടത്തിൽ. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി, സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി, വിഴിഞ്ഞം വ്യവസായി ഇടനാഴിക്കായി 1000 കോടി. 

ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി,  നേത്രാരോഗ്യത്തിന് 'നേര്‍ക്കാഴ്ച' പദ്ധതി 50 കോടി,  കൃഷിക്ക് പ്രത്യേക പരിഗണന 971 കോടി,  മത്സ്യ ബന്ധനമേഖലക്ക് 321.31 കോടി,  വനസംരക്ഷണ പദ്ധതിക്ക് 26 കോടി,  കുടുംബശ്രീക്ക് 260 കോടി ,ലൈഫ് മിഷൻ 1436.26 കോടി,  ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി ,സഹകരണ മേഖലക്ക് 140.25 കോടി.

ജലസേചനം,വെള്ളപ്പൊക്ക നിയന്ത്രണം - 525 കോടി,  ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി 7.8 കോടി,  ഉത്സവങ്ങൾക്കായി 8 കോടി,  വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി ,കലാസാംസ്കാരിക വികസനത്തിന് 183.14 കോടി പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി ,പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി ,പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ നിർഭയ പദ്ധതിക്ക് 10 കോടി രൂപ,  അങ്കണവാടി മുട്ടയും പാലും 63.5 കോടി,  മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി 50 കോടി,  റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി ,മോട്ടോർ വാഹന നികുതി കൂട്ടി ,ഭൂമിയുടെ ന്യായ വില കൂട്ടി,  മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഇന്ധന വിലയും മദ്യ വിലയും കൂടും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94306/2000-crores-to-control-price-rise-in-the-state Fuel price, liquor price and motor vehicle tax will be increased)